• ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?

    പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്: 2018, ഒക്ടോബർ 22-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സമഗ്ര രൂപം.

  • നിരീക്ഷണ മുതലാളിത്തത്തിന്റെ കാണാപ്പുറങ്ങള്‍;

    ഫേയ്‌സ്ബുക്കും ആധാറും കേവലം സുരക്ഷാ പ്രശ്‌നങ്ങളല്ല; നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരികാ-അധികാര ആയുധങ്ങളാണ്

  • മതാത്മകമായ ദേശീയത;

    ഗാന്ധി ജയിച്ചു. കോണ്‍ഗ്രസ് ജയിച്ചു. ദേശീയ പ്രസ്ഥാനം ജയിച്ചു. പക്ഷേ, ദേശീയത പരാജയപ്പെട്ടു ഇപ്പോഴും ഘര്‍വാപസി നടത്തിയവരുടെ ജാതി തേടുകയാണ് നാം. ഇതിനിടയിലെവിടെയോ ഇരുളില്‍ ഇരുന്നു തേങ്ങുന്നുണ്ട് മതേതരത്വം.; രാജ്യം വിഭ ജിക്കപ്പെട്ടു. ;.

  • ഇവരെ കൈയ്യൊഴിയരുത്;

    കത്തിയെരിയുന്ന സ്വന്തം നാടൂ വിട്ട് ഓടുന്ന മനുഷ്യര്‍, ഈ കുട്ടികള്‍ നിങ്ങളോടെന്താണ് ചെയ്തത്...?

  • ചരിത്രം, ഈ വിധി

    "2017 ഓഗസ്‌റ്റ്‌ 24 ചരിത്രമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്‌ഥന സര്‍ക്കാരുകളുടെയും ശക്‌തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ഒമ്പതു ന്യായാധിപര്‍ ചരിത്രമെഴുതി- സ്വകാര്യത മൗലികാവകാശമാണ്‌.

  • മുത്തലാക്കിന്റെ വിധിന്യായം

    അംബേദ്കര്‍ പറഞ്ഞതുപോലെ വിവാഹവും സ്വത്തവകാശവുമൊന്നും ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പ്രകാരം സംരക്ഷിക്കപ്പെടേണ്ട മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമല്ല.

  • ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം

    നിയമത്തിന്റെ ഈ പ്രകടമായ പരിമിതികള്‍ക്ക്‌ പുറമെ െസെബര്‍ സുരക്ഷയെക്കുറിച്ചുള്ള അജ്‌ഞതകൂടിയാകുമ്പോള്‍ ഇന്ത്യ ഡിജിറ്റല്‍ ലോകത്ത്‌ ഏറ്റവും അരക്ഷിതമായ രാജ്യങ്ങളിലൊന്നാകും.

  • ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം-2 : ഡിജിറ്റല്‍ പിക്‌പോക്കറ്റിങ്‌

    സാധാരണ പോക്കറ്റടിച്ചാല്‍ നഷ്‌ടപ്പെടുന്ന ശരാശരി തുക ആയിരമോ രണ്ടായിരമോ ആണെങ്കില്‍ ഇ-വാലറ്റുകളുള്ള ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ കൈമോശം വന്നാല്‍ നഷ്‌ടപ്പെടുക അതിന്റെ എത്രയോ മടങ്ങായിരിക്കും

  • ഭീമും ആധാറും ബയോമെട്രിക്‌സും

    ഇന്ത്യയില്‍ ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ ഏറ്റവും വലിയ കേന്ദ്രമാകാന്‍ പോകുന്നത്‌ ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സി ബാങ്ക്‌ അക്കൗണ്ടുകളായിരിക്കും.

Showing posts with label supreme court. Show all posts

ആരാണ് നീതിയുടെ കാവലാളാകുക?

Thursday, May 23, 2019 0 comments

"സ്വതന്ത്രരായ ന്യായാധിപരും ശബ്ദമുണ്ടാക്കുന്ന  മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ അനിവാര്യതകളാണ് എന്ന് പറയാറുണ്ട്. എന്നാൽ ഇന്ന് ചിലപ്പോഴെങ്കിലും സ്വതന്ത്ര മാധ്യമപ്രവർത്തകരും ശബ്ദിക്കുന്ന ന്യായാധിപരുമാണ് ജനാധിപത്യത്തിന്റെ ആദ്യത്തെ പ്രതിരോധനിര" റാം നാഥ് ഗോയെങ്ക അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട ജസ്റ്റിസ്. രഞ്ജൻ ഗോഗോയ് പറഞ്ഞതാണിത്. അതിനും ഏതാനും ദിവസങ്ങൾ മുൻപാണ്,   ജ . ചെലമേശ്വർ,   ജ. ലോകുർ,   ജ.  കുരിയൻ ജോസഫ് എന്നിവർക്കൊപ്പം അന്നത്തെ ചീഫ് ജസ്റ്റിസിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ, ഇന്ത്യൻ ജനാധിപഥ്യം അപകടത്തിലാണ് എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് ചരിത്രപരമായ പത്ര സമ്മേളനം നടത്തിയത്. പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം അധികാരമേൽക്കുമ്പോൾ, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിനു നാന്ദികുറിക്കുകയാകും എന്ന് കരുതിയവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കുന്നതാണ് സുപ്രീംകോടതിയിൽ നിന്നും പുറത്തു വരുന്ന പുതിയ വാർത്തകൾ. 

സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക പീഡന ആരോപണമുന്നയിക്കുന്നു. കേവലം ആരോപണമല്ല, ശ്രവ്യ-ദൃശ്യ തെളിവുകളും രേഖകളുമെല്ലാം ഉൾപ്പെടെയാണ് പരാതി. അതിന്റെ ശരിതെറ്റുകളിലേക്ക് കടക്കേണ്ട സമയമല്ലിത്. ചിലപ്പോൾ പരാതി വ്യാജമായിരിക്കാം; അല്ലായിരിക്കാം, പക്ഷെ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാട്ടിൽ നീതി നടപ്പിലാകുന്നു എന്ന പ്രതീതി ജനങ്ങളിൽ ജനിപ്പിക്കാൻ പോന്നതാണോ എന്ന സന്ദേഹം ബാക്കിയാക്കുന്നു.. 

പരാതി സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം ഒരു പൊതു താത്പര്യ ഹർജിയായി കോടതി സ്വമേധയാ  കേസ് പരിഗണിക്കുന്നു. ഒരു മൂന്നംഗ ബഞ്ച് രൂപീകരിക്കുന്നു, അതും ആരോപണ വിധേയനായ  ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ. തന്റെ വ്യക്തി മഹാത്മ്യത്തെക്കുറിച്ചും ആരോപണം ഉന്നയിച്ച സ്ത്രീയുടെ കളങ്കിത പശ്ചാത്തലത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് വാചാലനാകുന്നു. അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഒപ്പം ചേരുന്നു. ഇന്ത്യാ ഗവണ്മെന്റിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറിലിനൊക്കെ ഈ കേസിൽ എന്താണ് കാര്യം എന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ചോദിച്ചതായി കണ്ടു. ബെഞ്ചിൽ ഒരു വനിതാ അംഗം പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒടുവിൽ ഞങ്ങൾ ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ല എന്ന് പറയുന്നു. പിന്നാലെ മാധ്യമങ്ങളെ നന്നായി ഉപദേശിച്ചുകൊണ്ട്, 'ഉത്തരവല്ലാത്ത ' ഉത്തരവ് പുറത്തു വരുന്നു പുറത്തു വന്ന ഉത്തരവിൽ തലേന്നാൾ വാദം കേട്ട മൂന്നു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുടെ പേര് മാത്രം, സ്വന്തം  കേസിൽ ആരും സ്വയം ന്യായാധിപകനാകാൻ പാടില്ല എന്ന നീതിയുടെ പ്രാഥമിക തത്വം ഒരു പക്ഷെ ഓര്മ വന്നതുകൊണ്ടായിരിക്കാം, ഇല്ലെന്നു വരുന്നു. 

നടപടികൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഉടനെ മറ്റൊരു ബഞ്ച് രൂപീകരിക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചന ഉണ്ട് എന്ന ഒരു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അതേക്കുറിച്ച് അന്വേഷിക്കാൻ. പോലീസ്, സി.ബി.ഐ., ഐ.ബി. ഉദ്യോഗസ്ഥരെ എല്ലാം കോടതിയിൽ വിളിച്ചു വരുത്തുന്നു. സമിതി രൂപീകരിക്കപ്പെട്ടത് ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട് എന്ന മുൻവിധിയിൽ   നിന്നാണ് എന്നേ അന്നത്തെ കോടതിമുറിയിൽ വാദങ്ങളിൽ ശ്രവിച്ച ആർക്കും തോന്നൂ. സമാന്തരമായി വനിതാജീവനക്കാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഒരു ആഭ്യന്തര പാനലും രൂപീകരിക്കുന്നുണ്ട്. ഒരേസമയം ഒരേ കേസിൽ രണ്ടു സമിതികൾ.     അതിനിടെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച പൊതു പ്രസ്താവന നടത്തിയ  ഒരു അംഗത്തിന് പിന്മാറേണ്ടി വരുന്നു. മറ്റൊരു സഹപ്രവർത്തകയെ ഉൾപ്പെടുത്തി സമിതി അന്വേഷണവുമായി മുന്നോട്ടു പോകുന്നു. 

ഈ സമിതി അനൗപചാരിക സമിതിയാണ് എന്നാണ് നമ്മൾ അറിയുന്നത്. അതുകൊണ്ടു തന്നെ ഉത്തരം കേസുകളിൽ നിയമപരമായി പാലിക്കേണ്ട പല നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ല. നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം ഇല്ല, സത്യവാങ്മൂലങ്ങളുടെ പകർപ്പ് പരാതിക്കാരിക്ക് ലഭ്യമാകുന്നില്ല, പരാതിക്കാരിക്ക് ഒരു അഭിഭാഷകന്റെ സേവനം അനുവദിക്കുന്നില്ല.  ഇതിൽ പ്രതിഷേധിച്ച പരാതിക്കാരി സമിതിയുടെ നടപടികളോട് സഹകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. മുതിർന്ന നിയമജ്ഞരും സ്ത്രീസംഘടനകളും സുപ്രീം കോടതിയിലെ തന്നെ വിവിധ അഭിഭാഷക സംഘടനകളും നടപടിക്രമങ്ങളോ ചട്ടങ്ങളോ ഇല്ലാത്ത അന്വേഷണ സംവിധാനത്തോടുള്ള പ്രതിഷേധം അറിയിക്കുന്നു. മറ്റൊരു സുപ്രീം കോടതി ജഡ്ജിയായ, ജസ്റ്റിസ് ചന്ദ്രചൂഡ് ആദ്ദേഹത്തിന്റെ അതൃപ്തി സമിതിയെ അറിയിച്ചു എന്ന് വാർത്തകൾ വരുന്നു. സമിതിയിൽ പുറത്തു നിന്നുള്ള ഒരു അംഗം കൂടി വേണം എന്നുള്ള ആവശ്യം കൂടി അംഗീകരിക്കപ്പെടുന്നില്ല. വേറെ ഏതൊരു സ്ഥാപനത്തിലായാലും സ്ഥാപനമേധാവിക്കെതിരെ ഒരു ആരോപണമുയർന്നാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ മാത്രം ഉൾപ്പെട്ട ഒരു സമിതി രൂപീകരിച്ച അന്വേഷണം നടത്തുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്ക്. ഏതെങ്കിലും കോടതിയിൽ അത് നിലനിൽക്കുമോ? 

എന്തായാലും, പരാതിക്കാരിയെ കേൾക്കുക പോലും ചെയ്യാതെ,  ഒരാഴ്ചകൊണ്ട് സമിതി അന്വേഷണം അവസാനിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. ഇതറിയിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു; 2003 -ലെ ഒരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുന്നതല്ല എന്ന്. കർണാടക ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച ഒരു കേസിലായിരുന്നു പ്രസ്തുത വിധി. ആ കേസിൽ പോലും കർണാടക ഹൈക്കോടതിയിലേതല്ലാത്ത അംഗങ്ങൾ ഉൾപ്പെട്ട സമിതിയായിരുന്നു അന്വേഷണം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 

നീതി നടപ്പാക്കുകയെന്നത് മാത്രമല്ല നീതി നടപ്പാക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുകയും വേണം എന്ന് പറഞ്ഞത് ലോർഡ് ഹേവാർട്ട് ആണ്. ഇവിടെ ഇക്കാര്യത്തിൽ നമ്മുടെ സുപ്രീംകോടതി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. ഒന്നാമതായി സ്വന്തം കേസ് ചീഫ് ജസ്റ്റിസ് സ്വയം കേൾക്കുകയും പരാതിക്കാരിക്കെതിരെ ജഡ്ജിയായിരുന്നുകൊണ്ട് പരസ്യവ്യക്തിഹത്യ നടത്തുകയും ചെയ്തു. രണ്ട്, യാതൊരു മാനദണ്ഡങ്ങളും വ്യക്തമാക്കാതെ ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. മൂന്ന്, സമാന്തരമായി പരാതിക്കാരിക്കെതിരെ ഗൂഡാലോചനാ സിദ്ധാന്തം അന്വേഷിക്കുവാൻ മറ്റൊരു സമിതികൂടി ഉണ്ടാക്കി. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ ആദ്യ സമിതിയ്ക്ക് തന്നെ ഇക്കാര്യം അന്വേഷിച്ചുകൂടെ, സമാന്തരമായി നടക്കുന്ന അന്വേഷണം മറ്റു സമിതിയെ സ്വാധീനിക്കില്ലേ എന്നൊന്നും ചോദിക്കരുത്; ഇത് സുപ്രീംകോടതിയാണ്. നാല്, പരാതിക്കാരിക്ക് അഭിഭാഷകനെ അനുവദിക്കാതെ, സാധാരണഗതിയിൽ ഇത്തരം പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒക്കെ ഉപേക്ഷിചാണ് 'അനൗദ്യോഗിക ശമിതി അന്വേഷണം നടത്തിയത്. അഞ്ച്, സമിതിയിൽ ചീഫ് ജസ്റ്റിസിന്റെ സഹപ്രവർത്തകരല്ലാതെ പുറത്തു നിന്നുള്ള ഒരംഗം പോലും ഉണ്ടായിരുന്നില്ല. ആറ്, പരാതിക്കാരിയുടെ വാദം കേൾക്കാതെ തന്നെ സമിതി അന്വേഷണം പൂർത്തിയാക്കി ആരോപണവിധേയനെ കുറ്റവിമുക്തനാക്കി. ഏഴ്, അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ചു. അങ്ങനെ ഏതൊരു ഉത്തരവിലും ഉത്തരവിനാധാരമായ കാര്യകാരണങ്ങൾ സമർത്ഥിക്കപ്പെടേണ്ടതുണ്ട് എന്ന പ്രാഥമിക നീതിതത്വം തമസ്കരിക്കപ്പെട്ടു. 2003-ലെ 'ഇന്ദിര ജയ്‌സിംഗ് vs സുപ്രീംകോടതി'-യ്ക്ക്   ശേഷം കാലം ഒരുപാട് മുന്നോട്ടുപോയിയെന്നും 2005-ൽ വിവരാവകാശ നിയമം നിലവിൽ വന്നു എന്നുമൊക്കെയുള്ള കാര്യങ്ങൾ നമുക്ക് മറക്കാം. നീതിചക്രത്തിന് എന്തൊരു വേഗത എന്ന് അത്ഭുതം കൂറാം.

ഇന്ത്യയിലെ സാധാരണ പൗരന്റെ അവസാനത്തെ അഭയകേന്ദ്രമാണ് സുപ്രീം കോടതി, ഭരണഘടനയുടെ, നീതിയുടെ, സത്യത്തിന്റെ കാവലാളാകേണ്ട സ്ഥാപനം. അവിടെ നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ഉണ്ടായില്ല എങ്കിൽ അത് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്ന നിലയിൽ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്.  ഈ സംഭവവികാസങ്ങൾ കോടതിയിൽ ഉള്ള പൊതുസമൂഹത്തിന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഒരു തരത്തിലും സഹായകരമാകില്ല എന്നതാണ് ദുഖകരമായ സത്യം. ഇനി ആരാണ് നീതിയുടെ കാവലാളാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുകയാണ്.

സാമ്പത്തിക സംവരണം, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്കുള്ള വഴിയൊരുക്കാൻ

Tuesday, January 8, 2019 1 comments

  • ജനാധിപത്യത്തിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന, സംവരണം അട്ടിമറിച്ചുകൊണ്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് സാമ്പത്തിക സംവരണ വാദത്തിനു പിന്നിൽ

സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ആത്യന്തികമായി സംവരണം ഇല്ലാതാക്കാനാണ്. അതുകൊണ്ടാണ് വിവിധ സാമുദായിക സംഘടനകളും സി.പി.ഐ. എം. ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിനെ എതിർക്കുന്നത്. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ടുള്ള സ: എ. കെ. ബാലന്റെ പ്രസ്താവന സി.പി.ഐ.എം. പാർട്ടി കോൺഗ്രസ് അംഗീകരിച്ച ഔദ്യോഗിക നയത്തിന് എതിരാണ്. പാർട്ടി തലത്തിൽ തിരുത്തപ്പെടേണ്ടതാണ്.

1995-ൽ ഛത്തീസ്ഗഡിൽ വച്ച് നടന്ന 15th പാർട്ടി കോൺഗ്രസിലാണ് സി.പി.എം. സംവരണ നയം വ്യക്തമാക്കിയത്. അന്ന് മണ്ഡൽ കമ്മീഷൻ മുന്നോട്ടു വച്ച നയത്തെ അംഗീകരിക്കുകയാണ് ചെയ്തത്. അത് സാമ്പത്തിക സംവരണമല്ല എന്ന കാര്യം എടുത്തു പറയണ്ടല്ലോ. 

എന്നാൽ ക്രീമിലെയർ മനദണ്ഡത്തെ അംഗീകരിക്കുന്നുമുണ്ട്. അപ്പോ ഴും സാമുദായിക കോട്ടയിൽ ആവശ്യത്തിന് നോൺ-ക്രീമിലെയറുകാരെ കിട്ടാതിരുന്നാൽ ആ ഒഴിവുകളിലേക്ക് അതെ സമുദായത്തിലെ ക്രീമിലയറുകാരെ പരിഗണിക്കണം എന്നുകൂടി പറയുന്നു പാർട്ടി. 

പിന്നീട് പറഞ്ഞിരിക്കുന്നത് മുന്നോക്ക സമുദായത്തിലെ പരമ്പരാഗതമായി 'താഴ്ന്ന' ജോലികൾ  ചെയ്യുന്നവരുടെ കാര്യമാണ്. കേരളത്തിൽ ഇത് നടപ്പായതാണ്. ഉദാഹരണത്തിന് വിളക്കത്തല നായർ പോലുള്ള വിഭാഗങ്ങൾക്ക് സംവരണം നൽകിയത്.

അല്ലാതെ, സാമ്പത്തിക സംവരണത്തെ പാർട്ടി ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. ഇതിന് മുൻപ് ഇ. എം.എസും ഭരണപരിഷ്കരണ കമ്മീഷനും സമാന നിർദേശങ്ങൾ മുന്നോട്ടു വച്ചപ്പോഴും പാർട്ടി അത് നിലപാടായി സ്വീകരിച്ചിരുന്നില്ല.  

ഇന്ദ്രാ സാഹ്ണ്നീ കേസിലെ സുപ്രീംകോടതി വിധി വന്നതിനു ശേഷം ഇ.എം.എസ് വീണ്ടും സാമ്പത്തിക സംവരണ വാദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു.

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, 1995 ഒക്‌ടോബര്‍ ഏഴിനു ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും; മാര്‍ക്‌സിസ്‌റ്റ്‌ നിര്‍വചനം എന്ന ലേഖനമെഴുതുകയുണ്ടായി. തലക്കെട്ട്‌ സൂചിപ്പിക്കുന്നതുപോലെ വര്‍ഗവും ജാതി ബന്ധങ്ങളും സംബന്ധിച്ച മാര്‍ക്‌സിയന്‍ വിശദീകരണമൊന്നും അതിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടാണ്‌. 1992-ലെ ഇന്ദ്രസാനി കേസില്‍ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്‌ക്കുകയും ക്രീമിലെയര്‍ എന്ന സങ്കല്‍പ്പം കൊണ്ടുവരികയും ചെയ്‌ത പശ്‌ചാത്തലത്തില്‍, 1958ല്‍ ഭരണപരിഷ്‌കരണ സമിതിയുടെ അധ്യക്ഷനായിരിക്കെ താന്‍ മുന്നോട്ടു വച്ച ആശയമാണു പിന്നീടു ക്രീമിലെയറായതെന്ന്‌ അദ്ദേഹം പറയുന്നു.  

ക്രീമിെലയര്‍ സംവിധാനത്തിലെ വലിയ പോരായ്‌മയും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പിന്നാക്ക സമുദായങ്ങളിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍നിന്നു മതിയായ ആളുകളില്ലാതെ വന്നാല്‍ അതു പൊതുവിഭാഗത്തിന്‌ പോകും. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍കാരെ സംവരണത്തിനു പരിഗണിക്കണം.

 ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിര്‍ദേശമുണ്ട്‌. ക്രീമിലെയര്‍ വിവാദത്തിലെ വര്‍ഗവും ജാതിയും എന്ന വിഷയം പറഞ്ഞുവന്ന്‌ ഒടുവില്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നിലുള്ളവര്‍ക്കും സംവരണമെന്ന, 1958ല്‍ ആരംഭിച്ച, സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന, തന്റെ യാന്ത്രിക-മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടിലേക്കു തന്നെയാണ്‌ ഇ.എം.എസ്‌. 1995-ലും ചെന്നെത്തുന്നത്‌

എന്നാൽ 15-ആം പാർട്ടി കോൺഗ്രസ് ആ നയമല്ല സ്വീകരിച്ചത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന ഇ. എം.എസ് നയം പാർട്ടി തള്ളി. അത് നയ രേഖയിൽ ഉൾപ്പെടുത്തിയില്ല. ഈ തീരുമാനം അതിനു ശേഷം നടന്ന കോൺഗ്രസുകളിൽ ഒന്നും പുനഃപരിശോധിക്കപ്പെട്ടിട്ടില്ല. 

ഇന്നലത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. 2003-ൽ വാജ്പേയീ ഗവൺമെന്റ് സ്വീകരിച്ചതിനു സമാനമായ നാടകമാണ് മോഡി ഗവൺമെന്റിന്റെ പുതിയ സംവരണ പ്രഖ്യാപനവും എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2003-ലെ പാർട്ടി പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന വീണ്ടും പങ്കുവച്ചിട്ടുമുണ്ട്.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണ നീക്കം ന്യൂനപക്ഷങ്ങൾക്കുൾപ്പടെയുള്ള സംവരണ ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. സംവരണം ഒരു ദരിദ്ര-നിർമാർജന മാർഗമല്ല. പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്‌ഷ്യം. അതൊരു ജനാധിപത്യ ബോധത്തിന്റെ ഭാഗമായി ഉയർന്നുവന്ന ആശയമാണ്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം എല്ലാവരെയും തുല്യരായിക്കാണുന്ന, സാർവത്രിക വോട്ടവകാശമുള്ള ജനാധിപത്യ സംവിധാനമാണ് നമ്മൾ തെരഞ്ഞെടുത്തത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ഭരണ നിർവഹണം നടത്തേണ്ടത്. കടലാസിൽ ഇത് വളരെ മഹത്തായൊരു ആശയമാണെങ്കിലും, പ്രായോഗിക തലത്തിൽ ഒരുപാട് അപകട സാധ്യതൾ അതിനുണ്ട്.

ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്ന ഭരണകൂടം എന്ന് പറയുന്നത് ഒരു പക്ഷെ രാജ്യത്തെ ഏറ്റവും പ്രബലമായ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയനേതാക്കൾ ആയിരിക്കാം. അതായത് വംശീയമോ, വർഗീയമോ, മത-ജാതി ഭേദങ്ങളിലധിഷ്ഠിതമോ, ഭാഷാപരമോ ഒക്കെയായ ഭൂരിപക്ഷത്തിന് ആധിപത്യം ലഭിക്കുവാൻ ജനാധിപത്യ മാർഗങ്ങളിലൂടെ സാധിക്കും. (ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിൽ വന്നത് ജനാധിപത്യത്തിലൂടെ ആയിരുന്നു എന്നോര്മിക്കുക). അത് ഒരു തരത്തിൽ ആൾക്കൂട്ട ഭരണത്തിലേക്കും, ന്യൂനപക്ഷ പീഡനങ്ങളിലേക്കുമൊക്കെയാകാം രാജ്യത്തെ നയിക്കുന്നത്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൽ തീർച്ചയായും ഭരണത്തിൽ നിന്നും മാറ്റി നിർത്തപ്പെടും. ഫലത്തിൽ ജനാധിപത്യം എന്നത് ആൾക്കൂട്ട ഭരണമായി മാറും. ഇതിനു പരിഹാരമായാണ് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും ഭരണത്തിൽ, അത് നിയമ നിർമാണ സഭകളിലായാലും, ഉദ്യോഗസ്ഥ സംവിധാനത്തിലായാലും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുള്ള മാർഗമായിരുന്നു സംവരണം.

അതുകൊണ്ട് തന്നെ ഭരണഘടനയിൽ സംവരണം സോഷ്യലിസത്തിലേക്കുള്ള കുറുക്കുവഴിയല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്‍ക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്‌. ഭരണഘടനയുടെ മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്‌തമാകുന്നത്‌. ഭരണഘടനയുടെ അടിസ്‌ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്‌ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്‌.  നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ നാല്‍പ്പത്താറും ഇതോടു ചേര്‍ത്തു വായിക്കാം. സംവരണത്തിന് വഴിയൊരുക്കുന്ന ആർട്ടിക്കിൾ 15 (4 ), 16(4 ), 16(5) എന്നീ വകുപ്പുകൾ ആർട്ടിക്കിൾ പതിനാല് മുന്നോട്ടു വയ്ക്കുന്ന തുല്യതാ സങ്കൽപ്പത്തിന് അനുപൂരകമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.

പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്‌ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്‌. ഏതൊക്കെ വിഭാഗങ്ങളുടെ പ്രാതിനിധ്യമാണു ഭരണഘടനയില്‍ പറയുന്നത്‌?

 1. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ സ്‌ത്രീകളുടേയും കുട്ടികളുടെയും സര്‍വതോമുഖമായ ഉന്നമനത്തിനുവേണ്ടി നടപടികള്‍ സ്വീകരിക്കാം (ആര്‍ട്ടിക്കിള്‍ 15(3)

2. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 15(4)

3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 16(4)). ഇവിടെ പറഞ്ഞിരിക്കുന്ന പിന്നോക്ക വിഭാഗം എന്നത്‌ ആര്‍ട്ടിക്കിള്‍ 15(4)-ലെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം ആണെന്ന്‌ സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്‌.

 4. സാമൂഹിക അനീതികളില്‍ നിന്നും എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ (ആര്‍ട്ടിക്കിള്‍ 46)

5. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ (അവസാനം പറഞ്ഞ 3 വകുപ്പുകള്‍ പ്രകാരവും).

ഇവിടെയൊന്നും സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ്‌ സാമ്പത്തിക സംവരണ വാദികള്‍ ഉയര്‍ത്തുന്നത്‌. ദുര്‍ബല വിഭാഗം എന്ന പ്രയോഗത്തിന്‌ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നല്‍കാനായിരുന്നു ശ്രമം. സമൂഹിക അനീതിയില്‍നിന്നും മറ്റു ചൂഷണങ്ങളില്‍ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌ എന്നതാണ്‌ വിദഗ്‌ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ഏതെങ്കിലും ഒരു ജാതിയിലെ വ്യക്‌തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി വ്യക്‌തികള്‍ക്കല്ല, വിഭാഗങ്ങള്‍ക്ക്‌ മാത്രമാണ്‌ സംവരണം അനുവദിക്കാന്‍ കഴിയുക. ദാരിദ്ര്യം എന്നത്‌ ഒരു വിഭാഗത്തെ നിര്‍ണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാല്‍ തന്നെയും അത്‌ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രര്‍ എന്ന നിലയ്‌ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകള്‍ക്കു മാത്രമല്ല പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രര്‍ക്കു മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നത്‌ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളിടെയും ലംഘനമാകും. ഉദാഹരണത്തിന്, പട്ടിക ജാതിക്കാർക്ക് സംവരണം ഉള്ളതുകൊണ്ട് പട്ടികജാതിക്കാരല്ലാത്ത വനിതകൾക്ക് മാത്രം സംവരണം ഏർപ്പെടുത്തണം എന്ന് പറയുന്നതുപോലെയെ ഒള്ളൂ അത്. രണ്ടും രണ്ട് ക്രൈറ്റീരിയ ആണ്. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്‌. സാമാന്യ നീതിയുടെ ലംഘനമാണ്.

ദാരിദ്യം എന്നത് മനുഷ്യനെ ചരിത്രപരമായും  ജന്മ ജന്മാന്തരങ്ങളായും ഒരു കള്ളിയിലേക്ക് ഒതുക്കുന്ന വിഭാഗീകരണമല്ല. 'ഉന്നത' ജാതിയിൽ പെട്ട ദരിദ്രൻ പണമില്ലാത്തതുകൊണ്ടു മാത്രം സാമൂഹികവും ചരിത്രപരവുമായ അവശത അനുഭവിക്കുന്നില്ല. പണം ഉണ്ടായാൽ അവരുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നു. എന്നാൽ  'താഴ്ന്ന' ജാതിയിൽ പെട്ടവർ, ന്യൂന പക്ഷവിഭാഗങ്ങൾ എന്നിവരൊക്കെ പണമുണ്ടാക്കിയതുകൊണ്ടു മാത്രം ജന്മാന്തരങ്ങളായി അനുഭവിക്കുന്ന സാമൂഹിക അവശതകളിൽ നിന്ന് പുറത്തു കടക്കുന്നില്ല. പണമെത്ര ഉണ്ടെങ്കിലും ആൾക്കൂട്ട നീതി മുന്നോട്ടു വയ്ക്കുന്ന അപകടകരമായ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മവർ മുക്തരാകുകയുമില്ല. അതെ സമയം ദാരിദ്ര്യം  മുന്നോക്ക വിഭാഗക്കാർക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ ഒരുക്കുന്നുമില്ല.

ആത്യന്തികമായി ജനാധിപത്യ വ്യവസ്ഥിതി ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ഭരണഘടനാ ഒരുക്കുന്ന പ്രതിരോധമായ സംവരണം എന്ന സങ്കൽപ്പത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം. ക്രമേണ സംവരണത്തെ ഒരു ദാരിദ്ര്യ നിർമാർജന പ്രക്രിയയാക്കി ഒതുക്കി, സാമ്പത്തികമായി മുന്നോക്കമെത്തിയാൽ ഇന്ന് പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങളെ സംവരണത്തിൽ നിന്നും ഒഴിവാക്കി, ജനാധിപത്യ പ്രക്രിയയിൽ, ഭരണ സംവിധാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്യും അത്.

അതുവഴി ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മാത്രം പ്രതിനിധ്യമുള്ള സംവിധാനമായി രാജ്യത്തെ ജനാധിപത്യത്തെ മാറ്റി തീർക്കുകയും അങ്ങനെ ഭരണഘടനാ ശിൽപ്പികൾ ഭയപ്പെട്ട, തടയണം എന്ന ആഗ്രഹിച്ച ആൾക്കൂട്ട നീതിയുടെ, ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് ഈ സാമ്പത്തിക സംവരണ നീക്കം. അതിന് ഇടതുപക്ഷത്ത് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികൾ പോലും പിന്തുണ നൽകുന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തെ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന, നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അടിസ്ഥാനഘടനയ്ക്കുതന്നെ തുരങ്കം വയ്ക്കുന്ന ഇത്തരം നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.

---------- Forwarded message ---------
From: PB Jijeesh <jijeeshpb@gmail.com>
Date: Tue 8 Jan, 2019, 3:56 PM
Subject: സാമ്പത്തിക സംവരണം, സംവരണം അട്ടിമറിക്കാനുള്ള   ഗൂഢനീക്കം
To: deepu s c <deepusc@gmail.com>

സാമ്പത്തിക സംവരണം, സംവരണം അട്ടിമറിക്കാനുള്ള   ഗൂഢനീക്കം

പി ബി ജിജീഷ്

ജനാധിപത്യത്തിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന, സംവരണം അട്ടിമറിച്ചുകൊണ്ട് ഭൂരിപക്ഷ വിഭാഗങ്ങളുടെ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുമുള്ള ഭൂരിപക്ഷ വർഗീയ ശക്തികളുടെ, സംഘപരിവാറിന്റെ ഗൂഡനീക്കമാണ് സാമ്പത്തിക സംവരണ വാദത്തിനു പിന്നിൽ

ഈ ലേഖനം ഡൂൽന്യൂസ് പ്രസിദ്ധീകരിച്ചതാണ്.  കൂടാതെ, ഇതിന്റെ സംഗ്രഹിതരൂപം മംഗളം ദിനപ്പത്രത്തിലും പ്രതിദ്ധീകൃതമായിട്ടുണ്ട് 

PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum