ആധാര്‍ നിയമമാകുമ്പോള്‍

Wednesday, January 24, 2018

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളന ത്തില്‍ആധാര്‍ ബില്‍ AADHAAR (Targeted Delivery  of  Financial and Other Subsidies, Benefits and Subsidies) Bill, 2016 അവതരിപ്പിച്ചു പാസാക്കുവാന്‍ ഗവണ്മെന്റ് അനു വര്‍ത്തിച്ച രീതി ജനാധിപത്യ മൂല്യങ്ങളുടെ നി രാസമാണ്. 120 കോടി ജനങ്ങളുടെ ഭാവിയെ, രാജ്യത്തെ ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ, പുനര്‍നിര്‍ണയിക്കുന്ന കേന്ദ്രീകൃത തിരിച്ചറിയല്‍ പദ്ധതിക്ക് നിയമ സാധുത നല്കുന്ന ബില്ല്, ഒരു ധന ബില്‍ (ങീില്യ ആശഹഹ) ആയി അവതരിപ്പിക്കുകയാണുണ്ടായത്. ധന ബില്ലുകള്‍ക്ക് രാജ്യസഭയുടെ അനുമതി ആവശ്യമില്ല എന്നതാണ് ഒരു തരത്തിലും ധന ബില്ലായി ചുരുക്കുവാന്‍ കഴിയാത്ത ആധാര്‍ ബില്‍ ഇത്തരത്തില്‍ അവതരിപ്പിക്കാനുള്ള കാരണം. ഭരണഘടനയുടെ 110-ാം അനുച്ഛേദപ്രകാരം രാജ്യത്തിന്റെ കന്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുമുള്ള ധനവിനിയോഗവുമായി മാത്രം ബന്ധപ്പെട്ട ബില്ലുകളാണ് മണി ബില്ലുകള്‍. എന്നാല്‍ ആധാര്‍ ബില്ല്, ഒരു പദ്ധതിയ്ക്ക് നിയമ സാധുത നല്കുന്നതിനു വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ്. ധനവിനിയോഗം മാത്രമല്ല, പിഴയും, മൂന്നു വര്‍ഷം വരെ തടവും ഒക്കെയുള്‍പ്പെടൂന്ന ശിക്ഷാരീതികളുമെല്ലാം പ്രതിപാദിക്കപ്പെടുന്ന ബില്ലാണിത്.
ആര്‍ട്ടിക്കിള്‍ (110) ജി (3) പ്രകാരം സ്പീക്കര്‍ ആണ് ഒരു ബില്‍ മണി ബില്ല് ആണോ എന്ന് അന്തിമമായി തീരുമാനമെടുക്കേണ്ടത്. എന്നാലിവിടെ, സ്പീക്കര്‍ തന്റെ വിവേചനാധികാരം, മന:പൂര്‍വം ഗവണ്മെന്റിന് അനുകൂലമായി ഉപയോഗിക്കുകയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 110 (a), (b), (c), (d), (e)നല്‍കുന്ന നിര്‍വചനത്തില്‍ പെടാത്ത, ഒരു ബില്ല് മണി ബില്‍ ആയി അവതരിപ്പിക്കപ്പെട്ടത് കോടതിയില്‍ ചോദ്യ ചെയ്യപ്പെടൂം എന്നുറപ്പാണ്. ആധാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യില്‍ നിലവിലുള്ള കേസുകളുടെ പരിഗണനാ വേളയില്‍ ഇതും ഉന്നയിക്കപ്പെടൂം.
2012-ല്‍ യു പി എ ഭരണകാലത്ത് ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ബി ല്ല് അവതരിപ്പിക്കപ്പെട്ടിരുന്നു. അത് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പരിശോധിക്കുകയും ബില്ല് മാത്രമല്ല, ആധാര്‍ പദ്ധതിയാകെത്തന്നെ ദിശാ ബോധമില്ലാത്തതും വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതും സുരക്ഷിതമല്ലാത്തതും അശാസ്ത്രീയവും രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയുണ്ടാക്കുന്നതാ ണെന്നും കണ്ട് തള്ളിക്കളഞ്ഞതാണ്.ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ആയിരുന്നു കമ്മറ്റിയുടെചെയര്‍മാന്‍. അതിനു ശേഷവും നി യമസാധുതകളൊന്നും നോക്കാതെ ഗവണ്മെന്റ് പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, അരുണ റോയ്, ഉഷ രാമനാഥന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളും സംഘടനകളും ഇതിനെതിരെ രംഗത്തു വന്നിരുന്നു. ആധാര്‍ പദ്ധതിക്കെതിരെയുള്ള കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. ഈ കേസ് പരിഗണിക്കുമ്പോഴാണ് സ്വകാര്യത ഒരു മൗലീക അവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദം കോടതിയിലുന്നയിച്ചത്. സമാനമായ ഒരു കേസില്‍ ഫിലിപ്പൈന്‍സ് സുപ്രീം കോടതി ഇത്തരം പദ്ധതികള്‍ മനുഷ്യന്റെ മൗലീകാവകാശങ്ങള്‍ക്കു വിരുദ്ധമാണെന്നു പറയുകയു ണ്ടായി. ഈ ലേഖകന്റെ "AADHAAR; How a Nation is Deceived'    എന്ന പഠന ഗ്രന്ഥത്തിന്റെ പ്രകാശന വേളയില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെപ്പെട്ടത്, പദ്ധതി പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും, പട്ടാള ഭരണകൂടങ്ങള്‍ക്കു മാത്രമാണ്ഇത്തരം പദ്ധതികള്‍ ആവശ്യമായി വരിക എന്നുമാണ്. അമേരിക്കയും ഇംഗ്ലണ്ടും ചൈനയുമുള്‍പ്പടെ പലരാജ്യങ്ങളും സമാനമായ പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. അമേരിക്കയുടെ റിയല്‍ ഐ ഡി പ്രൊജക്ടും ഇംഗ്ലണ്ടിന്റെ യുകെ ഐ ഡി പ്രൊജക്ടും പൊതു സമൂഹത്തില്‍ നിന്നും നിയമവൃത്തങ്ങളി ല്‍ നിന്നും ശാസ്ത്ര സമൂഹത്തില്‍നിന്നും ഉയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതാ ണ്. പദ്ധതിയ്ക്കു വേണ്ടി ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴി യില്ലെന്നു കണ്ട് വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് യു കെ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് നശിപ്പിച്ചു കളയു കയായിരുന്നു. ശക്തമായ വിവരസംരക്ഷണ നിയമങ്ങള്‍ നിലവി ലുള്ള രാജ്യങ്ങളാണ് ബ്രിട്ട നും അമേരിക്കയും എന്നോര്‍ക്കണം. ഒരു ഡേറ്റ പ്രൊട്ടക്ഷന്‍ നിയമം പോലും ഇല്ലാതെയാണ് ഇന്ത്യയി ല്‍ ഒരു എക്‌സിക്യൂട്ടിവ് ഉത്തരവ് മാത്രമടിസ്ഥാനമാക്കി ഇത്ര ബൃഹത്തായ ഒരു പദ്ധതി മുന്നോട്ടു പോകുന്നത്.
പദ്ധതിയുടെ ആരംഭം മുതല്‍തന്നെ ദുരൂ ഹതയുണ്ട്. 2009-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയ്ക്ക് ഒരു ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് പോലും ഉണ്ടാകുന്നത് 2011-ല്‍ മാത്രമാണ്. ഒരു ഫീസിബിലിറ്റി സ്റ്റഡിയും നടന്നിട്ടില്ല. 2012-ലാണ് പദ്ധതിയ്ക്കുപയോഗിക്കുന്ന സാങ്കേതിക വിദ്യ പരിശോധിക്കുന്നതിന് ഒരു  പ്രൂഫ് ഓഫ് ദി കണ്‍സപ്റ്റ് റിപ്പോര്‍ട്ട് വരുന്നത്. അതു പ്രകാരം തന്നെ പദ്ധതിയ്ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ പ്രൊഫസ്സര്‍ ഡേവിഡ് മോസ് ചൂണ്ടിക്കാട്ടുകയു ണ്ടായി. 2009മുതല്‍ 7 വര്‍ഷം പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെയാണ് പദ്ധതി മുന്നോട്ടു പോയത്. പദ്ധതിക്കെതിരായി പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോര്‍ട്ട് നിലവിലുണ്ടായി രുന്നു താനും. ആഭ്യന്ത്യര മന്ത്രി ആയിരുന്ന പി ചിദംബരവും ഒരു ഘട്ടത്തില്‍ പദ്ധതി ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നതാണ്. യാതൊരു വിധ സുതാര്യതയും ഇല്ലാതെഅക്‌സന്റ്വര്‍, എല്‍ വണ്‍ ഐഡന്റിറ്റി സൊലൂഷന്‍സ് തുടങ്ങി നി രവധി വിദേശ കമ്പനികളുമായി UIDAI  കരാറി ലേര്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പു മൊത്തം സ്വകാര്യ ഏജന്‍സികളാണ്. സ്വന്തം നാട്ടില്‍ ഇത്തരം പരീക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുമതി ലഭിക്കാത്ത അമേരിക്കന്‍ ഐഡന്റിറ്റി സൊലൂഷന്‍ കുത്തകകള്‍ക്ക് മൂന്നാം ലോക കമ്പോളങ്ങല്‍ തുറന്നു കൊടുക്കുകയെന്നത് ആരുടെ താത്പര്യമാണ്? അതിനു പിന്നില്‍ ഉള്ളത് രാജ്യ താത്പര്യമാണെന്നു കരുതു ക വയ്യ. കാരണം ബയോമെട്രിക് ഐ ഡി സംവിധാനങ്ങളാണ് രാജ്യ സുരക്ഷയ്ക്കുള്ള മാര്‍ഗമെങ്കില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്നു പാക്കിസ്താന്‍ ആകുമായിരുന്നു, അവിടെ 1960-കള്‍ മുതല്‍ ബയൊമെട്രിക് ഐ ഡി ഉണ്ട്. യു കെ ഐ ഡി പ്രൊജക്ടിനെക്കുറിച്ച് പഠിച്ച ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെബയൊമെട്രിക് തിരിച്ചറിയല്‍ രേഖകള്‍മുന്നോട്ടു വയ്ക്കുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിലേറ്റവും പ്രധാനം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍, മോഷ്ടിക്കപ്പെട്ടാല്‍ പിന്നെ അതു വീണ്ടെടുക്കാനാകില്ല എന്നതാ ണ്.എ ടി എം കാര്‍ഡിന്റെ പിന്‍ മാറുന്നതുപോലെ മാറ്റാനാകു ന്നതല്ലല്ലൊ ഒരു വ്യക്തിയുടെ വിരലടയാളം. മാത്രമല്ല, വിരലടയാളം ഒളിപ്പിക്കാനും കഴിയില്ല. 2014-ല്‍ കയോസ് കമ്പ്യൂട്ടര്‍ ക്ലബ് ജര്‍മന്‍ പ്രതിരോധമന്ത്രിയുടെ വിരലടയാളവും, 2015-ല്‍ ചാന്‍സലര്‍ ഏഞ്ചെലമെര്‍ക്കലിന്റെ ഐറിസ് ഡേറ്റയും ഹാക്ക് ചെയ്തു കാണിച്ചിരുന്നു. ഇരുവരുടെയും പത്ര സമ്മേളനങ്ങളുടെ ഹൈ റസലൂഷന്‍ ഫോട്ടോഗ്രാഫ് ഉപയോഗിച്ചാണ് ഇവര്‍ അതു ചെയ്തത്.
 ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചായിരിക്കാം, പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി ജെ പി പദ്ധതിയെ എതിര്‍ത്തിരുന്നു. ഇന്നത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ എറ്റവും പ്രധാനപ്പെട്ട എതിരാളിയായിരുന്നു. അധികാരത്തിലെത്തിയപ്പൊള്‍, പക്ഷേ സ്വരം മാറി. ജുഡീഷ്യറിയേയും പാര്‍ലമെന്റിനേയും മറികടന്നുകൊണ്ട് പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന അമിതാവേശം ആശങ്കാജനകമാണ്.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum