ആരോഗ്യത്തെ സമൂഹ്യമാനങ്ങളില്‍നിന്നും അകറ്റി, വ്യക്ത്യാധിഷ്ഠിത നിര്‍വചനങ്ങളിലേക്ക് ഒതുക്കുന്നത് അഗോളമുതലാളിത്തത്തിന്റെ പ്രതിരാഷ്ട്രീയമാണ്.
ആരോഗ്യനയം ജനിക്കുന്നതും രൂപം കൊള്ളുന്നതും നടപ്പിലാക്കുന്നതും രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ടാണ്. ഉദാഹരണത്തിന് ചില സേവനങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കണം, അതിന്റെ മുന്‍ഗണനകള്‍ എന്തായിരിക്കണം, സേവനദാതാക്കള്‍ ആരൊക്കെയായിരിക്കണം, എന്തിനൊക്കെ-ആര്‍ക്കൊക്കെയാണ് സബ്‌സിഡി ലഭിക്കേണ്ടത്, ബഡ്ജറ്റില്‍ എത്ര പണമാണ് നീക്കിവക്കേണ്ടത് എന്നതൊക്കെ രാഷ്ട്രീയ തീരുമാനങ്ങളാണ്. രാഷ്ട്രീയ തീരുമാനങ്ങളെ നിര്‍ണയിക്കുന്നതാകട്ടെ വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകളുമാണ്. ഇവിടെ ഗുണഭോക്താക്കള്‍ (രോഗികള്‍, പാവപ്പെട്ട ജനങ്ങള്‍) അസംഘടിതരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയസംവാദങ്ങളുടെ മുഖ്യധാരയിലേക്ക് ആരോഗ്യം കടന്നുവരാറുമില്ല. ആരോഗ്യത്തിന്റെ രാഷ്ട്രീയം, പൊതുപ്രവര്‍ത്തകരും ഗവേഷകരും ഒരുപോലെ അവഗണിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
രാഷ്ട്രീയത്തിന്റെ നിര്‍വചനം തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറയാറുണ്ട്. ആരോഗ്യത്തിന്റെ നിര്‍വചനവും ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനമാണ്. രോഗമില്ലാത്ത അവസ്ഥ എന്ന പാശ്ചാത്യ ബയോമെഡിക്കല്‍ നിര്‍വചനം മുതല്‍ പൗരസ്ത്യചിന്തകര്‍ നല്‍കുന്ന വിശാലമായ കാഴ്ച്ചപ്പാടുകള്‍ വരെ ഓരോ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ഓേരാന്നാണ്. 1948-ല്‍ ഐക്യരാഷ്ട്രസഭ ആരോഗ്യത്തിനു നല്‍കിയിട്ടുള്ള നിര്‍വചനം ഇതാണ്: ''ആരോഗ്യം എന്നാല്‍ പൂര്‍ണമായ ശാരീരിക, മാനസിക, സമൂഹിക സൗഖ്യമാണ്. വെറുതെ രോഗമില്ലാത്ത അവസ്ഥയല്ല.'' ഇത് സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പ്രഖ്യാപനംകൂടിയാണ്. എന്നാല്‍ ആഗോളവത്കരണത്തിന്റെ അധികാര ഭാഷ്യങ്ങളില്‍ ആരോഗ്യത്തെ അരാഷ്ട്രീയവത്കരിക്കുന്നതാണ് സമകാലീന യാഥാര്‍ത്ഥ്യം.
തത്വശാസ്ത്രങ്ങള്‍ മരണപ്പെടുകയും ഉദാരവത്കരണ നയങ്ങള്‍ വളര്‍ന്നു പന്തലിക്കുകയും ചെയ്തപ്പോള്‍ പാശ്ചാത്യ-മുതലാളിത്ത-ജനാധിപത്യ വ്യവസ്ഥിതിക്ക് ബദലുകളില്ല എന്ന വാദം പ്രബലമായി. മാര്‍ക്‌സും ഏംഗല്‍സും അഭിപ്രായപെട്ടതുപോലെ അധികാരിവര്‍ഗം അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സത്യത്തെ അവതരിപ്പിക്കാന്‍ വേണ്ടി തത്വശാസ്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. ''ബദലുകള്‍ ഇല്ല''എന്ന വാദത്തിനൊപ്പം'' തത്വശാസ്ത്രങ്ങള്‍ ഇല്ല''എന്ന വാദവും വരുന്നു. മൂല്യങ്ങളെയോ തത്വശാസ്ത്രങ്ങളേയോ അടിസ്ഥാനമാക്കിയല്ല, തീരുമാനങ്ങള്‍ യുക്തിയും പ്രായോഗികതയും കണക്കിലെടുത്താണ് എന്ന നുണ അവതരിപ്പിക്കുന്നു. ഇതാണ് ആഗോള മുതലാളിത്തത്തിന്റെ പ്രതിരാഷ്ട്രീയം.
ആരോഗ്യത്തെയും, ഉദ്പാദന-ഉപഭോഗങ്ങളുടെ സാമ്പത്തിക കമ്പോളത്തില്‍ വിലയിടുന്ന, മര്‍ക്കറ്റോ പൊതു ആരോഗ്യ സംവിധാനങ്ങളോ നല്‍കുന്ന, കച്ചവടച്ചരക്കായിമാത്രം കാണുന്നു. പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ വൈയക്തികമായ കാര്യകാരണങ്ങളിലേക്ക് ആേരാഗ്യം ചുരുങ്ങുകയും, സമൂഹ്യമാനങ്ങളില്ലാത്ത, വ്യക്തിപരമായ ഒരു സവിശേഷതയായി അതു മാറുകയും ചെയ്യുന്നു. അപ്പോള്‍ അരോഗ്യനിലയിലെ അസമത്വങ്ങള്‍ വ്യക്തിപരമായ വീഴ്ചകളുടെ, അല്ലെങ്കില്‍ ചികിത്സ സംവിധാനത്തിന്റെ, അല്ലെങ്കില്‍ മരുന്നുദ്പാദനത്തിലെയോ, വിതരണത്തിലെയോ വീഴ്ചകളുടെ ഫലമാണെന്നും വരുന്നു. ആരോഗ്യം 'രോഗമില്ലായ്മ' മാത്രമാണെന്നും അത് ചികത്സിച്ചു മാറ്റാമെന്നുമുള്ള ധാരണ കൂടി വരുന്നതോടെ അരാഷ്ട്രീയവത്കരണം പൂര്‍ണമാകുന്നു.
ഇന്ന് ആരോഗ്യത്തിനും, സ്വന്തം ശരീരത്തിനുമേല്‍ തന്നെയും നമുക്ക് അധികാരം നഷ്ടമായ സ്ഥിതിയാണ്. ആരോഗ്യം മരുന്നുകൊണ്ടും ചികിത്സകൊണ്ടും നേടിയെടുക്കാം എന്നായപ്പോള്‍ അതിന്റെ അധികാരവും ഉത്തരവാദിത്തവും മെഡിക്കല്‍ പ്രഫഷണലുകള്‍ക്കും മരുന്നുദ്പാദകരായ ബഹുരാഷ്ട്ര കുത്തകകള്‍ക്കുമായി. ദേശീയ-അന്തര്‍ദ്ദേശീയ നിയമങ്ങളും കരാറുകളും ഇവര്‍ക്കു വേണ്ടിയാണ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, ഐ എം എഫ്, വേള്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സംരക്ഷിക്കുന്നത് ഇവരുടെ താത്പര്യങ്ങളാണ്. ബൗദ്ധീക സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍, പേറ്റന്റ് നിയമങ്ങളില്‍ വന്നിട്ടുള്ള പൊളിച്ചെഴുത്തുകള്‍ (ബോക്‌സ് ന്യൂ സ് കാണുക) എല്ലാം സാമ്പത്തിക ഉദാരവത്കരണവും ആഗോളവത്കരണവും ഏതു തരത്തിലാണ് ആേരാഗ്യരംഗത്തെ സ്വാധീനിച്ചത് എന്ന് വ്യക്തമാക്കുന്നു.
ആഗോളവത്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുകയാണുണ്ടായത് എന്നതില്‍ തര്‍ക്കമില്ല. 1990 മുതലുള്ള ഐക്യരാഷ്ട്രസഭയുടെ മാനവ വികസന രേഖ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അതോടൊപ്പം തന്നെ പരിസ്ഥിതിയുടേയും ആവാസവ്യവസ്ഥകളുടെയും നാശത്തിനു ആക്കം കൂടുകയും ചെയ്തു. ഇത് ആരോഗ്യ രംഗത്ത് ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ വലുതാണ്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് 1990-കള്‍ക്കു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന 'തൊഴില്‍ രഹിത വളര്‍ച്ച' സമൂഹ്യസുരക്ഷാകവചത്തില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന വിടവുകള്‍. ലോകശക്തിയായി വളരുവാന്‍ ലക്ഷ്യമാക്കിയുള്ള സാമ്പത്തിക നയങ്ങളുടെ ഗുണഫലം സാധാരണക്കാരുടെ ജീവിതത്തില്‍ പ്രതിഫലിച്ചില്ല. രാജ്യത്തിന്റെ ജി ഡി പി-യുടെ നാലില്‍ ഒന്നും രാജ്യത്തെ ശതകോടീശ്വരന്മാരുടെ കൈവശമാണ്. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ്, പാലസ്തീനും താഴെ! എന്നിട്ടും ജി ഡി പി-യുടെ അനുപാതത്തില്‍ ആരോഗ്യമേഖലയില്‍ ലോകത്ത് എറ്റവും കുറച്ച് പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വെറും ഒരു ശതമാനത്തിനടുത്താണത്. സാര്‍ക് രാജ്യങ്ങളില്‍ ഏറ്റവും കുറച്ചു ചെലവാക്കുന്ന രാജ്യം. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി പേറ്റന്റ് നിയമങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളും കൂടിയായാല്‍ ഈ നയങ്ങള്‍ക്ക് അനുയോജ്യമായ ഒരു കലാശക്കൊട്ടാകും.
വാഴ്ത്തപ്പെട്ട കേരള മോഡലും തകര്‍ന്നടിയുകയാണ്. സംസ്ഥാനം ഇന്ന് രോഗാതുരമായ ഒരു സമൂഹത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉപഭോക്തൃസംസ്‌കാരവും കച്ചവടവത്കരണവും നമ്മുടെ ആരോഗ്യമേഖലയെ തകര്‍ത്തു. അട്ടപ്പാടിയിലും മറ്റ് ആദിവാസി ഊരുകളിലും പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും പട്ടിണിമൂലം മരിച്ചു വീഴുന്നതും, അവിടങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കാതെ വരുന്നതും എല്ലാം രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ ദിശാസൂചികകള്‍ തന്നെയാണ്.
ആരോഗ്യ രംഗത്ത് ഇവിടെ നടക്കുന്നത് ഫൈവ്സ്റ്റാര്‍വത്കരണമാണ്. നമ്മുടെ ആരോഗ്യ സംസ്‌കാരത്തിന്റെ നട്ടെല്ലായിരുന്ന ക്ലിനിക്കുകള്‍ അടച്ചുപൂട്ടിക്കൊണ്ട്, 90% ജനങ്ങള്‍ക്കും അപ്രാപ്യമായ അത്യാഡംബര ആശുപത്രികള്‍ പണിയുകയാണ്. പാവപ്പെട്ടവരും മൂതലാളിത്ത വ്യാമോഹങ്ങളുടെ വീട്ടുകാവല്‍ക്കാരായ മധ്യവര്‍ഗവും ആരോഗ്യഭൂപടത്തില്‍ന്നിന് തുടച്ചുനീക്കപ്പെടുന്ന അവസ്ഥ അതിവിദൂരമല്ല.
ഇനിയെന്താണ് മുന്നോട്ടുള്ള വഴി? ലോകാരോഗ്യ സംഘടന 2001-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുന്നോട്ടു വക്കുന്ന നിര്‍ദ്ദേശങ്ങള്‍ നോക്കാം. 'ആരോഗ്യത്തിന് ഗുണകരമായ രീതിയില്‍ ആഗോളവത്കരണം മാറണമെങ്കില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സാമ്പത്തിക നയങ്ങളില്‍ മൗലീകമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ദേശീയതലത്തില്‍ നയങ്ങള്‍ രൂപീകരിക്കേണ്ടത് പൊതുജനനന്മയെക്കരുതിയാവണം അല്ലാതെ പരമാവധി സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള നയങ്ങളുടേയും, ചില ''ആഡ്-ഓണ്‍'' (ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലുള്ള) സംവിധാനങ്ങളുടെയും ഫലമായി ഓട്ടോമാറ്റിക്കായി സമൂഹ്യ സുരക്ഷയും സാധ്യമാകും എന്ന മിഥ്യാധാരണയുടെ പുറത്താകരുത്. അന്തര്‍ദേശീയ തലത്തില്‍ ആഗോളനിയമങ്ങള്‍, സ്ഥാപനങ്ങള്‍, വികസിത രാജ്യങ്ങളുടെ വിദേശനയം ഇവയൊക്കെ വികസ്വരരാജ്യങ്ങളിലെ ബഹുജന താത്പര്യത്തെ ഹനിക്കുന്നതാകരുത്്. ആന്താരാഷ്ട്ര വേദികളില്‍ വികസ്വര രാജ്യങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേയും താത്പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.' ചുരുക്കത്തില്‍ ആരോഗ്യത്തിന്റെ കച്ചവടവത്കരണത്തെ തടയുകയാണ് ഇനി മുന്നോട്ടുള്ള വഴി. എന്നാല്‍ മുതലാളിത്തത്തിന്റെ അടിസ്ഥാന ആവശ്യമായ പണിയെടുക്കുന്നവനും ലാഭം കൊയ്യുന്നവനും തമ്മിലുള്ള അസമത്വം, ഈ ദിശയിലുള്ള ഗവണ്മെന്റുകളുടെ ശ്രമങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.
അട്ടപ്പാടിയിലെയോ വാളയത്തെയോ ആദിവാസിക്കുടികളിലോ, മഹാനഗരങ്ങളിലെ ചേരികളിലോ താമസിച്ചിട്ടുള്ളവര്‍ക്കറിയാം പൊതുജനാരോഗ്യത്തെ നിര്‍ണയിക്കുന്നത് രോഗപ്രതിരോധ സംവി ധാനങ്ങളും ചികിത്സയും ഒന്നുമല്ല മറിച്ച് രാഷ്ട്രീയവും സമ്പത്തിന്റെയും അധികാരത്തിന്റെയും അസന്തുലിതാവസ്ഥകളുമാണ് എന്ന്.
ആരോഗ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ തിരിച്ചറിയുക എന്നതാണ് പൊതുസമൂഹത്തിന്റെ കടമ. ആേരാഗ്യവും രോഗവും പ്രാഥമികമായി വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടേയോ, 'ജനിതക ലോട്ടറി'യുടേയോ ഫലമല്ല മറിച്ച് നമുക്ക് ചുറ്റുമുള്ള സാമൂഹിക വ്യവസ്ഥിതിയുടേയും സാമ്പത്തിക താത്പര്യങ്ങളുടേയും ഫലമാണ് എന്ന തിരിച്ചറിവ് കൂടിയാണത്. സമൂഹത്തിന്റെ സംഘടിത പ്രവര്‍ത്തനത്തിലൂടെയാണ് മാറ്റത്തിന്റെ വഴി തെളിയുക. ആരോഗ്യം പൗരാവകാശമായി മാറുകയും അധികാരസ്ഥാപനങ്ങളുടെ പൊതുബോധനങ്ങളില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വരികയും വേണം. നമ്മുടെ സമരമുഖങ്ങളില്‍ പെട്രോളിന്റെ വില മാത്രമല്ല മരുന്നിന്റെ വിലയും ഒരു മുദ്രാവാക്യമാകണം.
ട്രിപ്‌സ്
2005 ലെ ലോക വ്യാപരക്കരാറിന്റെ ചുവടുപിടിച്ച് ബൗദ്ധീക സ്വത്തവകാശത്തിന്റെ കച്ചവട വശങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ (Trade Related Aspects of Intellectual Property Rights) ആണ് TRIPS എന്ന ചുരുക്കെഴുത്ത്. ഇതുപ്രകാരം 1970-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ ആഗോള മരുന്നു വ്യവസായത്തിന്റെ കച്ചവട താത്പര്യങ്ങള്‍ക്കനുസൃതമായി പൊളിച്ചെഴുതേണ്ടി വന്നു.
. പുതിയ നിയമം കൊണ്ടു വന്നത് വാജ്‌പേയീ ഗവണ്മെന്റിന്റെ കാലത്ത്
. നിയമം പാസാക്കിയയത് ഒന്നാം യു പി എ സര്‍ക്കാര്‍.
. ഇടതുപക്ഷത്തിന്റെ നിര്‍ണായക സ്വാധീനം ബില്ലില്‍ ജനകീയ മാറ്റങ്ങള്‍ വരുത്തി.
നിര്‍ബന്ധിത ലൈസന്‍സിംഗ്
പൊതുതാത്പര്യ പ്രകാരം മരുന്നുകള്‍ക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുള്ള അധികാരം പേറ്റന്റ് കണ്ട്രോളര്‍ക്ക് നല്‍കുന്ന വ്യവസ്ഥ. (ഇതുപ്രകാരമാണ് ജര്‍മന്‍ ഔഷധഭീമന്‍ ബേയര്‍, ഒരു മാസത്തേക്ക് 2,80,428 രൂപക്ക് നല്‍കിയിരുന്ന നെക്‌സാവര്‍ എന്ന ക്യാന്‍സര്‍ മരുന്നിന്റെ ജനറിക് പതിപ്പ് 8800 രൂപക്ക് ഉദ്പാദിപ്പിച്ച് വില്ക്കാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോയ്ക്ക് സാധിക്കുന്നത്.)
വികസ്വര രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാനുള്ള അധികാരം നിലനിര്‍ത്തി
വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി
1999-ല്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച ''മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്''എന്ന ജനകീയ ആരോഗ്യ പ്രസ്ഥാനമാണ് ഇന്ത്യയെ എങ്ങനെ വിശേഷിപ്പിച്ചത്. ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യന്‍ നിര്‍മിത മരുന്നുകളാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. 1970-ലെ ഇന്ത്യന്‍ പേറ്റന്റ് നിയമം ഉദ്പാദനരീതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉദ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കപ്പെട്ടിരുന്നത്. കൂടാതെ 347 അവശ്യ മരുന്നുകളുടെ വില സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ലോകത്തിനു താങ്ങാന്‍ കഴിയുന്ന വിലക്ക് മരുന്നുകള്‍ നല്കാന്‍ നമുക്ക് സാധിച്ചിരുന്നു. ഇപ്പോള്‍, 2001-ലെ ദോഹ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പേറ്റന്റ് നിയമത്തില്‍ നാം നിലനിര്‍ത്തിയ പുരോഗമനപരമായ വ്യവസ്ഥകളാണ് അതിനു നമ്മെ സഹായിക്കുന്നത്്. ഈ വ്യവസ്ഥകള്‍ ഇപ്പോള്‍ ഭീഷണിയിലാണ്.
മരുന്നുവില ആരുനിയന്ത്രിക്കും?
വിലനിയന്ത്രണത്തിലെ നാള്‍വഴികള്‍
വിലനിയന്ത്രണത്തിനുള്ള അവശ്യ മരുന്നുകളുടെ പട്ടികയിലെ മരുന്നുകളുടെ എണ്ണം 1979-ല്‍ 347 ആയിരുന്നെങ്കില്‍ 2002 ആയപ്പോഴെക്കും അത് 24 എണ്ണമായി ചുരുങ്ങി.
1979: 347
1987: 142
1995: 74
2002: 24
...
2011: എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പുതിയ പട്ടിക ഉണ്ടാക്കുവാനും അതില്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ പുതിയ ദേശീയ ഔഷധ നയപ്രകാരം ഔഷധവില ഉദ്പാദനച്ചെലവിന്റെ അടിസ്ഥനത്തില്‍ നിര്‍ണയിക്കുന്ന പതിവ് മാറി പകരം വിപണിവിലയുടെ ശരാശരി കണക്കാക്കി അത് അടിസ്ഥാനവിലയായി സ്വീകരിക്കാനും തീരുമാനിച്ചു.
ഔഷധ വിലനിയന്ത്രണ ഉത്തരവ്
2013-ല്‍നിലവില്‍ വന്ന ഉത്തരവ് പ്രകാരം 348 പട്ടികക്ക് പുറമേ പൊതുജന താത്പര്യാര്‍ഥം 50 മരുന്നുകളുടെ 108 ബ്രാന്‍ഡുകള്‍ക്കുകൂടി നിയന്ത്രണം ഏര്‍പ്പെടുത്തി.
പുതിയഭീഷണി:
. ഔഷധ വില നിയന്ത്രണത്തിനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിട്ടിക്ക് നല്കിയ അധികാരം പിന്‍വലിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
. ട്രിപ്‌സ് നിബന്ധനകള്‍ പൂര്‍ണമായും ഇന്ത്യ പാലിച്ചിട്ടുണ്ട് എന്നിരിക്കെ അമേരിക്കയുമായി ബൗധീക സ്വത്തവകാശ നയം ചര്‍ച്ച ചെയ്യാന്‍ പുതിയ വര്‍ക്കിംഗ് ഗ്രൂപ് രൂപീകരിച്ചിരിക്കുന്നു. നിര്‍ബന്ധിത ലൈസന്‍സിംഗ് ഉള്‍പടെയുള്ള വകുപ്പുകളില്വെള്ളം ചേര്‍ക്കാനാണിത് എന്നാണ് പൊതു ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.
. വളരെ പുരോഗമനപരമായ ദേശീയ ബൗദ്ധീക സ്വത്തവകാശനയത്തിന്റെ കരട് ഗവണ്മെന്റിന്റെ പരിഗണനയിലിരിക്കേ,ഇതേകാര്യത്തിനു വേണ്ടി മറ്റൊരു കമ്മറ്റിയേ നിയൊഗിച്ചിരിക്കുന്നു. പുതിയ കമ്മറ്റി അംഗങ്ങളില്‍ പലരും ഔഷധ-വ്യവസായ രംഗവുമായി ബന്ധമുള്ളവരും ഐ പി ആര്‍ കേസുകളില്‍ ബഹുരാഷ്ട്ര കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരും ആണെന്നത് ആശങ്ക ഉളവാക്കുന്നു.
(2015-ല്‍ എഴുതിയത്)

0 comments:
Post a Comment