പെട്രോള്‍ നികുതി; കേന്ദ്രത്തില്‍ നിന്നും കിട്ടുന്നത് ലിറ്ററിന് വെറും 8 പൈസ

Wednesday, September 20, 2017

ജെയിംസ് വില്‍സനെക്കുറിച്ച് മുന്‍പ് എഴുതിയിരുന്നല്ലോ പെട്രോള്‍ വിലവര്‍ദ്ധനവിനെക്കുറിച്ച് ബി ജെ പി ഐ ടി സെല്‍ പുറത്തു വിട്ട നട്ടാല്‍ കുരുക്കാത്ത നുണകളെ അദ്ദേഹം തുറന്നു കാട്ടൂന്നു:

70.48 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന നികുതിയില്‍ രൂ. 27.44 സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാക്കി രൂ.12.46 മാത്രം കേന്ദ്ര സര്‍ക്കാരിനും എന്ന വാദം ബി ജെ പി ഐ ടി സെല്ല് പടച്ചു വിടുന്നുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കാം:

അമിത് മാളവ്യയുടെ കണക്ക് ഇങ്ങനെയാണ്:
===============
ഒരു ലിറ്റര്‍ പെട്രോളിന്റെ വില= 70.48
റിഫൈനറി വില = 27.70
മാര്‍കറ്റിംഗ് മാര്‍ജിന്‍ + ട്രാന്‍സ്‌പോര്‍ട്ടേഷന്‍ = 2.75
ഡീലര്‍ മാര്‍ജിന്‍ = 3.57
സംസ്ഥാന നികുതി = 14.98
കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി = 21.48

ഇതില്‍ സംസ്ഥാന നികുതിയും കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയുടെ 42% (രൂ.9.02)വും സംസ്ഥാനങ്ങള്‍ക്ക്. അങ്ങനെ ആകെ രൂ. 27.44 സംസ്ഥാനത്തിന്. രൂ.12.46 കേന്ദ്രത്തിന്
====================

ആദ്യമായി സംസ്ഥാന വാറ്റും കേന്ദ്ര നികുതിയുടെ 42% വും കൂട്ടിയാല്‍ = 14.98+9.02=24 ആണ് (ശാഖയില്‍ കൂട്ടാന്‍ പഠിപ്പിക്കില്ലായിരിക്കും)
=======================
സംസ്ഥാനങ്ങള്‍ക്കുള്ള ആകെ 42%ത്തില്‍ നിന്നും ഓരോരോ സംസ്ഥാനങ്ങള്‍ക്കായി വീതിക്കപ്പെടുകയാണ് വിഹിതം. കേന്ദ്ര ഫിനാന്‍സ് കമ്മീഷന്റെ പട്ടികപ്രകാരം ഏറ്റവും വലിയ ഷെയര്‍ 17.959% കിട്ടുന്നത് ഉത്തര്‍പ്രദേശിനാണ്, രണ്ടാമത് 9.665% ബീഹാറിന്, 7.548% മദ്ധ്യപ്രദേശിന്, എന്നിങ്ങനെ പോയാല്‍ കേരളത്തിനു കിട്ടുന്ന വിഹിതം 2.55% മാത്രമാണ്. (വാട്ട്‌സ് ആപ്പില്‍ വരുന്നതുപോലെ 42% കേരളത്തിനു കിട്ടുകയല്ല എന്നു സാരം)

സംസ്ഥനങ്ങള്‍ക്കുള്ള 42% ത്തിന്റെ 2.5% മാത്രമാണ് കേരളത്തിന് കിട്ടുക. അഥയത് 21.48-ന്റെ 42% ആയ 9.02 രൂപയല്ല, അതിന്റെ 2.5% വെറും രൂ.0.23 മാത്രമാണ്, കേരളത്തിനുള്ള വിഹിതം.
==============================

എന്നാല്‍ ഈ 21.48 രൂപയുടെ 42% കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീതം വയ്ക്കുന്നുണ്ടോ? ഇല്ല എന്നാണുത്തരം. കാരണം കേന്ദ്ര ഡ്യൂട്ടിക്ക് 3 ഘടകങ്ങളുണ്ട്

(1)ബേസിക് സെൻവാറ്റ്  ഡ്യൂട്ടി = രൂ.8.48
(2)സ്‌പെഷ്യല്‍ അഡീഷണം എക്‌സൈസ് ഡ്യൂട്ടി = രൂ.7
(3) അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി = രൂ.6

അങ്ങനെയെയാണ് ആകെ രൂ.21.48 വരുന്നത്




ഇതില്‍ ബേസിക് ഡ്യൂട്ടിയായ 8.48 രൂപയുടെ 42% (രൂ.3.56) മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്നത്.  അഡീഷണൽ ഡ്യൂട്ടി അഥവാ സെസ് ഒന്നും ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കു വിഭജിച്ചു നൽകേണ്ടതില്ല. 

കേന്ദ്രം ഈടാക്കുന്ന 21.48 രൂപയില്‍ സംസ്ഥനങ്ങള്‍ക്കു നല്കുന്നത് 3.56 രൂപ മാത്രം. ബാക്കി 17.92ഉം കേന്ദ്ര ഗവണ്മെന്റിനു തന്നെ.
==============================
അതായത് ഒരു ലിറ്റര്‍ പെട്രോള്‍ 70.48 രൂപയ്ക്ക് വില്ക്കുമ്പോള്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത് 3.56ന്റെ 2.5% അഥവാ 8.9 പൈസ മാത്രം.
==========================


പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍2014-ല്‍ നിന്ന് 2017-ല്‍ എത്തുമ്പോള്‍ കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകള്‍ക്കും ഉണ്ടായിട്ടുള്ള വരുമാന വര്‍ദ്ധനവും നികുതി നിരക്കുകളില്‍ വന്നിട്ടുള്ള മാറ്റങ്ങളും പരിശോധിക്കപ്പെടണം. 2014 ഏപ്രില്‍ മാസത്തില്‍ പെട്രോളിന്റെ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 9.48 രൂപയായിരുന്നുവെങ്കില്‍ 2017 മാര്‍ച്ചില്‍ അത് 21.48 രൂപയാണ്. 12 തവണയാണ് നികുതി വര്‍ദ്ധനവ് ഉണ്ടായത്. കേരളത്തിലെ സംസ്ഥാന വാറ്റ് 2014 ഏപ്രിലില്‍ 26.4% ആയിരുന്നത് 2016 മാര്‍ച്ച് ആയപ്പോള്‍ 26.80% ആയി. ആരാണ് നികുതി കൂടുതല്‍ വര്‍ദ്ധിപ്പിച്ചതെന്ന തര്‍ക്കം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം നികുതിയില്‍ നിന്ന് കേന്ദ്ര ഗവണ്മെന്റിന് ലഭിച്ച വരുമാനം 77,982 കോടി രൂപയാണ്. 2016-17-ല്‍ അത് 2,42,691 കോടിയും അതായത് വരുമാനത്തില്‍ 3 വര്‍ഷം കൊണ്ട് 3 ഇരട്ടി വര്‍ദ്ധനവ്. സംസ്ഥാന നികുതി പരിശോധിച്ചാല്‍ കേരളത്തിനുണ്ടായ വരുമാന വര്‍ദ്ധനവ് ഈ കാലയളയ്വില്‍ 5,173 കോടി രൂപയില്‍ നിന്ന് 6,899 കോടിയിലേക്ക്. 1726 കോടിയുടെ വര്‍ദ്ധനവ്.

ഇനി ആദ്യം പറഞ്ഞ കണക്കനുസരിച്ച് 2,42691 കോടിയുടെ കേന്ദ്ര വരുമാനത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത് എന്നു കൂടി പരിശോധിക്കാം.
ഇനി പറയാന്‍ പോകുന്ന കണക്കില്‍ അടിസ്ഥാനപരമായി ചില പ്രശ്‌നങ്ങളുണ്ട്. കാരണം ആകെ കളക്ട് ചെയ്ത 2,42,691 കോടിയിലും ഇപ്പ്‌ഴത്തെ പെട്രോളിന്റെ സെന്റ് വാറ്റ് ഡ്യൂട്ടിയായ 8.48 തന്നെയാണെന്നു കണക്കാക്കിയാണ് മുന്നോട്ട് പോകുന്നത്. അത് തെറ്റാണെങ്കിലും സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള ഏകദേശ വരുമാനം കണക്കാക്കാന്‍ അതു മതിയാകും.

ആകെ കേന്ദ്ര വരുമാനം = 2,42,691
ഒരു ലിറ്ററില്‍ നിന്നുള്ള കേന്ദ്ര നികുതി= 21.48
സെന്‍ട് വാറ്റ് ഡ്യൂട്ടി = 8.48
ആകെ ശേഖരിച്ച സെന്റ് വാറ്റ് = (2,42,691/21.48) * 8.48 = 95810.97 രൂപ
അതിന്റെ ആകെ സംസ്ഥാന വിഹിതം = 95810.97 * 42% = 40420.61 രൂപ
കേരളത്തിന് ലഭിക്കുന്ന വരുമാനം = 40420.61 * 2.5% = 1006.015 കോടി

ഇത് ശരിയായ തുകയല്ല, ഡീസലിന്റെയും പെട്രോലിന്റെയും അളവ്, നികുതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ മാറ്റമുണ്ടാകും. പക്ഷേ കേരള സംസ്ഥാനത്തിന് ആകെ ലഭിച്ചിരിക്കാനിടയുള്ള വരുമാനം പരമാവധി ഇത്രത്തോളമേ വരു.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum